
പന്തളം: വീടില്ലാത്ത നിർദ്ധനരായവർക്ക് പന്തളം മഹാദേവർക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ചു നൽകുന്ന പന്തള ഭൂപതീയം ഭവനസമർപ്പണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കട്ടിളവയ്പ് ചടങ്ങ് നടന്നു. ഞെട്ടൂർ കരയിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവയ്പ് ചടങ്ങിൽ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി ബിജുകുമാർ, സെക്രട്ടറി ജെ കൃഷ്ണകുമാർ, ഖജാൻജി വിജയകുമാർ മഞ്ചാടി ,ജോ. സെക്രട്ടറി കെ സി മണിക്കുട്ടൻ, ഞെട്ടുർ പ്രാദേശിക സഭാ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ മാസം മൂന്നാമത്തെ വീടിന്റെ സമർപ്പണവും നാലാമത്തെ വീടിന്റ നറുക്കെടുപ്പും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |