SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ജില്ലാ ആശുപത്രിയിൽ ഒ.പി ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്റർ തുടങ്ങി

dd

കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഒ.പി ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഓ അനിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം വി അമ്പിളി, ജൂലി സാബു ഓലിക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ബ്ലോക്കിൽ കാഷ്വാലിറ്റി ഒ പി, റിസപ്ഷൻ, എല്ലാ സ്‌പെഷ്യാലിറ്റി ഒപി കളും, ലാബ് , ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഫാർമസി, ട്രോമ കെയർ യൂണിറ്റ്, ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിംഗ് സെന്റർ, ബയോമെഡിക്കൽ വിഭാഗം, മെഡിക്കൽ റെക്കോർഡ്‌സ് വിഭാഗം, അഡ്മിനിസ്‌ട്രേഷൻ വിഭാഗം, ഓഫീസ് നിർവ്വഹണം, ജീവിതശൈലി രോഗ നിർണയം എന്നിവയുമുണ്ട്. ഡിജിറ്റൽ എക്‌സറേ, സി ടി സ്‌കാൻ എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL