
പന്തളം: ഓണക്കാലമായതോടെ പന്തളം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകളുടെ പ്രവാഹമാണ്. എം.സി.റോഡിലെ വാഹനത്തിരക്ക് നിയന്ത്രണാതീതമാണ്. സ്കൂൾ തുറക്കുന്ന സമയത്തും വിടുന്ന സമയത്തും ട്രാഫിക് സിഗ്‌നൽ ഓഫ് ചെയ്താണ് ഗതാഗതം നിയന്ത്രിച്ചത്. എന്നിട്ടും എം.സി.റോഡിൽ വടക്ക് മണികണ്ഠനാൽത്തറ വരെയും തെക്ക് ചിത്ര ആശുപത്രി ജംഗ്ഷൻ വരെയും വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു .കെ.എസ്.ആർ.ടി.സി.ബസുകൾ പലതും ഇപ്പോൾ സ്റ്റാൻഡിൽ കയറുന്നില്ല.പന്തളം മാവേലിക്കര റോഡിലും പന്തളം - പത്തനംതിട്ട റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിഴക്ക് കുടുംബാരോഗ്യ ജംഗ്ഷന് സമീപം വരെയും പടിഞ്ഞാറ് കെ.എസ്ആർ.ടി.സി ബസ് സ്റ്റേഷന് അപ്പുറം വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. കുളനടയിലും കുരുക്ക് രൂക്ഷമാണ്. കുളനടയിലെ രണ്ട് ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ല. കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും പന്തളം ഭാഗത്തേക്കോ, ചെങ്ങന്നൂർ ഭാഗത്തേക്കോ യാത്രക്കാരെ ഇറക്കുമ്പോൾ മറ്റൊരു വാഹനത്തിന് മറികടന്ന് പോകാൻ കഴിയില്ല. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെ ട്രാഫിക് സിഗ്‌നൽ ലൈറ്റില്ല. നൂറനാട് , കായംകുളം മേഖലകളിലേക്ക് പോകുന്ന നിരവധി വാഹനങ്ങളാണ് ഇവിടെ കുരുക്കിൽപ്പെടുന്നത്.
ഗതാഗതനിയന്ത്രണത്തിന് വിപുലമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ബൈപ്പാസിനും മേൽപ്പാല നിർമ്മാണത്തിനും നേരത്തെ ആലോചന നടന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.
പാർക്കിംഗ് തോന്നിയപോലെ
നഗരത്തിൽ ആർക്കും എവിടെയും വാഹനം പാർക്കുചെയ്യാം ജംഗ്ഷനിൽ നിന്ന് തോന്നിയപോലെ തിരിഞ്ഞ് മറ്റ് റോഡുകളിലേക്ക് പോകാം, വീതി കുറഞ്ഞ റോഡുകളാണ്. വാഹനങ്ങൾ കൂടുതലും ഇതാണ് പന്തളത്തെയും കുളനടയിലേയും സ്ഥിതി. പ്രധാന റോഡായ എം.സി.റോഡിലെ പന്തളം കഴിഞ്ഞുള്ള രണ്ട് പ്രധാന ജംഗ്ഷനുകളാണ് കുളനട ടി.ബി.ജംഗ്ഷനും മാർക്കറ്റ് ജംഗ്ഷനും. തിരക്കുള്ള എം.സി.റോഡിൽ നിന്ന് ആറന്മുള റോഡിലേക്കും പത്തനംതിട്ട റോഡിലേക്കും തിരിയുന്ന ടി.ബി.ജംഗ്ഷനിലാണ് കൂടുതൽ ഗതാഗത തടസവും അപകടവും .
..............................
@ ടാക്സി സ്റ്റാൻഡും ഓട്ടോറിക്ഷാ സ്റ്റാൻഡും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും കൂടാതെ പന്തളം ഭാഗത്തേക്കെത്തുന്ന ബസുകളുടെ സ്റ്റോപ്പും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു
# ട്രാഫിക് സിഗ്‌നൽ ലൈറ്റോ വാഹനം തിരിഞ്ഞുപോകാനുള്ള ഡിവൈഡറോ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനുകളോ ജംഗ്ഷനിൽ ഇല്ല. ആകെയുള്ളത് പൊലീസ് ഉദ്യോഗസ്ഥരുടെയോ ഹോം ഗാർഡുകളുടെ സേവനമാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |