
പത്തനംതിട്ട : രാജ്യത്തെ മികച്ച നൂറ് ജില്ലാ പൊലീസ് മേധാവിമാരിൽ പത്തനംതിട്ടയ്ക്ക് അഭിമാനമായി എസ്.പി ആർ.ആനന്ദ്. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് പത്തനംതിട്ടയുടെ പൊലീസ് മേധാവിയും ഉൾപ്പെട്ടത്. നേതൃപാടവം, ക്രമസമാധാന പരിപാലനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പൗര സൗഹൃദ പൊലീസിംഗ്, സുതാര്യമായ പ്രവർത്തന ശൈലിയടക്കമുള്ള നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആർ.ആനന്ദ് പട്ടികയിൽ ഇടംപിടിച്ചത്.
പത്തനംതിട്ട ജില്ലാപൊലീസ് മേധാവി ആകുന്നതിന് മുൻപ് പാലക്കാട് , വയനാട് ജില്ലകളുടെ പൊലീസ് മേധാവിയായും കെ.എ.പി രണ്ടാംബറ്റാലിയന്റെ കമാണ്ടന്റായും ചുമതല വഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആയിരുന്ന സമയത്ത് ജില്ലാ പൊലീസ് ഓഫീസിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി പാലക്കാട് ജില്ലാ പൊലീസ് ഓഫീസിനും ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാൻ സാധിച്ചു. തുടർന്ന് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സിൽ വി.ഐ.പി സെക്യൂരിറ്റി ചുമതലയുള്ള എസ്.പിയായും , കൂടാതെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ എ.ഐ.ജിയായും സേവനമനുഷ്ഠിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |