
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ജർമ്മൻ വിഭാഗം പി.ജി. രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി അമീർ സുഹൈലിന് ജർമ്മൻ സർക്കാരിന്റെ ജർമ്മൻ അക്കാഡമിക് സർവീസ് നൽകുന്ന സമ്മർ പ്രോഗ്രാം സ്‌കോളർഷിപ്പ് ലഭിച്ചു. യൂണിവേഴ്സിറ്റി ജർമ്മൻ വിഭാഗത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഓൺലൈൻ പരീക്ഷയിലൂടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത സുഹൈൽ നേടിയിരുന്നു. ലുഡ്വിഗ് മാസ്‌ക്സിമിലിൻ യൂണിവേഴ്സിറ്റി മ്യൂണിക്ക് ആഗസ്റ്റിൽ നടത്തുന്ന കോഴ്സിൽ അമീർ സുഹൈലിന് പങ്കെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |