പാറശാല: സ്കൂൾ അവധിക്കാലം പ്രമാണിച്ച് കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി പാറശാല യൂണിറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസത്തിൽ 20 വ്യത്യസ്ത വിനോദയാത്രകൾ സജ്ജീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
തീർത്ഥാടന യാത്രകൾ: അമ്പലപ്പുഴ 7 ക്ഷേത്ര ദർശനം (ഏപ്രിൽ 2),മലയാറ്റൂർ - എടത്വ - പരുമല (ഏപ്രിൽ 11),ചോറ്റാനിക്കര 6 ക്ഷേത്ര ദർശനം (ഏപ്രിൽ 14),മൂകാംബിക (ഏപ്രിൽ 17,18,19),തെക്കൻ ഗുരുവായൂർ 5 ക്ഷേത്രദർശനം (ഏപ്രിൽ 19),തിരുമലൈ കോവിൽ (ഏപ്രിൽ 26).
വിനോദയാത്രകൾ: വാഗമൺ - പരുന്തുംപാറ (ഏപ്രിൽ 3),കുമരകം ഹൗസ് ബോട്ട് (ഏപ്രിൽ 5),പളനി -കൊടൈക്കനാൽ (ഏപ്രിൽ 11,12),മാമലക്കണ്ടം - മൂന്നാർ - ചതുരംഗപ്പാറ (ഏപ്രിൽ 14,15),കന്യാകുമാരി (ഏപ്രിൽ 15),ഗവി - പരുന്തുംപാറ (ഏപ്രിൽ 27).
പ്രത്യേക പാക്കേജുകൾ: നിയോ ക്ലാസിക് ഷിപ്പ് യാത്ര (ഏപ്രിൽ 26),കതിർമുടി ട്രക്കിംഗ് (ഏപ്രിൽ 19), മറയൂർ - വട്ടവട - മൂന്നാർ (ഏപ്രിൽ 25, 26).കൂടുതൽ വിവരണങ്ങൾക്ക് ഫോൺ:9895266476,9446704784,9446752193.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |