
തിരുവനന്തപുരം: ചിത്രകലാസംഘം സംഘടിപ്പിച്ച ടോക്കിംഗ് കളേഴ്‌സ്'എന്ന 20-ാമത് ചിത്രപ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്നു. 19 വരെ നടക്കുന്ന പ്രദർശനത്തിൽ വിവിധ ശൈലികളിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂറൽ പെയിന്റിംഗ്, ഓയിൽ പെയിന്റിംഗ്,അക്രിലിക് പെയിന്റിംഗ്, ചാർക്കോൾ പെയിന്റിംഗ് ഉൾപ്പെടെയുള്ള 29 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രകൃതിദൃശ്യങ്ങൾ, ആത്മീയത, സാമൂഹിക വിഷയങ്ങൾ, മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ എന്നിവ ചിത്രങ്ങളിലൂടെ കലാകാരന്മാർ അവതരിപ്പിച്ചിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |