SignIn
Kerala Kaumudi Online
Monday, 25 May 2026 10.42 AM IST

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവുമായി നൂറുൽ ഇസ്ലാം സർവകലാശാല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൈവിദ്ധ്യമാർന്ന പഠനസാദ്ധ്യതകളുമായി നൂറുൽ ഇസ്ലാം സർവകലാശാല.ഒറ്റ ക്യാമ്പസിൽ 25 ഡിപ്പാർട്ട്മെന്റുകളിലായി 70ൽ അധികം കോഴ്‌സുകളിലാണ് പഠന സൗകര്യം.ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസി തോമസ് വൈസ് ചാൻസലർ പദവിയിൽ അക്കാഡമിക പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്,ബയോമെഡിക്കൽ,എയറോനോട്ടിക്കൽ,എയറോസ്പേസ്,ഫയർ ആൻഡ് സേഫ്ടി,കമ്പ്യൂട്ടർ സയൻസ്,ഓട്ടോമൊബൈൽ,മറൈൻ,നാനോ ടെക്‌നോളജി,സിവിൽ,മെക്കാനിക്കൽ തുടങ്ങിയ ശാഖകളിൽ മികച്ച പഠനസൗകര്യമുണ്ട് . ആരോഗ്യ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി പെർഫ്യൂഷൻ ടെക്‌നോളജി,കാർഡിയാക് കെയർ,ഡയാലിസിസ്,ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യ ടെക്‌നോളജി തുടങ്ങിയ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുമുണ്ട്.ബി.ബി.എ,എം.ബി.എ,ബി.കോം,ബി.എ,ബി.സി.എ,എം.സി.എ എന്നിവയിലും അഡ്മിഷൻ നേടാം.
ഏവിയേഷൻ രംഗത്തെ കോഴ്‌സുകൾക്ക് പുറമെ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള ബി.എസ്.സി കോഴ്‌സുകളുമുണ്ട്.മികച്ച പ്ലേസ്മെന്റ് ഉറപ്പാക്കാൻ ആപ്പിൾ ഐ.ഒ.എസ്,ഇന്റൽ,ഐ.ബി.എം,ബ്രഹ്‌മോസ് എയറോസ്പേസ് തുടങ്ങി 250ലധികം സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. മികച്ച മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകുന്നു.അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ:8943352456.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL