
കിളിമാനൂർ: മഴയെത്തിയതോടെ ജനങ്ങളെ പറ്റിക്കാൻ,റോഡിൽ തട്ടിക്കൂട്ട് കുഴിയടപ്പുമായി കരാറുകാരൻ.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കുറവൻകുഴി മുതൽ തൊളിക്കുഴി വരെയുള്ള നാല് കിലോമീറ്റർ റോഡ് 2025 ജനുവരിയിൽ പൊളിച്ചിട്ടതാണ്.ഇവിടെ ഓട നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.
ഒന്നാംഘട്ട പണി കഴിഞ്ഞ ഭാഗം അശാസ്ത്രീയമായ ഓടനിർമ്മാണവും,ഓടകൾ പൂർണമായും സ്ലാബിട്ട് മൂടാത്തതും കാരണം അപകടാവസ്ഥയിലാണ്.റോഡിന്റെ പല ഭാഗവും ടാറിളകി കുഴിയുമായി.പതിനഞ്ചോളം സർവീസ് ബസുകളും നിരവധി ലോറികളും ഉൾപ്പെടെ നൂറിലേറെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്.
വേനൽക്കാലത്ത് കടുത്ത പൊടി ശല്യവും പ്രദേശത്തുണ്ടായിരുന്നു.തുടർന്ന് നാട്ടുകാർ വകുപ്പ് മന്ത്രി,എം.എൽ.എ,പി.ഡബ്ല്യു.ഡി അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് ഇപ്പോൾ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ കുഴികൾ മാത്രം അടയ്ക്കുന്നത്.
കരാർ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.ബി.എം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കേണ്ട റോഡിന്റെ ബി.എം വർക്കുകൾ മാത്രമെ കഴിഞ്ഞിട്ടുള്ളൂ.പുതിയ അദ്ധ്യയന വർഷത്തിന് മുൻപെങ്കിലും ശാസ്ത്രിയമായ രീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണം.
അടയമൺ എസ്.മുരളീധരൻ,വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |