പാറശാല: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സ്‌കൂൾ വാഹനങ്ങളുടെ മഴക്കാല പൂർവ പരിശോധന മെയ് 26ന് രാവിലെ 9 മുതൽ ചെങ്കവിളയിൽ ബൈപ്പാസ് റോഡ് അവസാനിക്കുന്ന സ്ഥലത്ത് നടക്കും.സ്‌കൂൾ ബസിലെ ഡ്രൈവർമാർ, അറ്റന്റർമാർ എന്നിവർക്കായുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് 29ന് വെള്ളിയാഴ്ച രാവിലെ 10ന് ചെങ്കൽ സായ്കൃഷ്ണ പബ്ലിക് സ്‌കൂളിലും നടക്കും. സ്‌കൂൾ ബസ് ഡ്രൈവർമാരും അറ്റന്റർമാരും ഈ ക്ലാസിൽ പങ്കെടുക്കണമെന്ന് പാറശാല ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
