SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

കുഴിയും വെള്ളക്കെട്ടും നെല്ലനാട് അപകടക്കുഴിയായി റോഡുകൾ

hi

വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ നടുവൊടിയും.കാരണം വിവിധ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ പൂർണമായി തകർന്നുകിടക്കുകയാണ്.മഴ ശക്തമായതോടെ ഭൂരിഭാഗം റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

കാൽനടയാത്ര പോലും അസാദ്ധ്യമായ രീതിയിൽ ചെളിയും വെള്ളവും നിറഞ്ഞ പാതകളിലൂടെയുള്ള യാത്ര വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.ത്രിവേണി ജംഗ്ഷൻ മുരൂർകോണം റോഡിൽ തോട്ടത്തിൽ ഗണപതി ക്ഷേത്രം തിരിയുന്ന ഭാഗത്തെ വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.റോഡ് നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

വെഞ്ഞാറമൂട്ടിൽ നടക്കുന്ന ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് സമന്വയ നഗർ - നാഗരുകാവ് റോഡ് വഴിയാണ്.ഈ ബൈപ്പാസ് റോഡ് പോലും നിലവിൽ പൂർണമായി തകർന്ന നിലയിലാണ്.വലിയ വാഹനങ്ങളടക്കം കടന്നുപോകുന്ന ഈ പാതയെങ്കിലും അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.

തകർന്ന് കിടക്കുന്ന റോഡുകൾ

ത്രിവേണിനഗർ - മുരൂർകോണം റോഡ്

സമന്വയ നഗർ - ഫെഡറൽ ബാങ്ക് ജംഗ്ഷൻ റോഡ്

മുക്കുന്നൂർ - ത്രിവേണിനഗർ റോഡ്

ഗണപതി ക്ഷേത്രം - മൈലക്കുഴി റോഡ്

തണ്ടറാംപൊയ്ക - ഗോകുലം മെഡിക്കൽ റോഡ്

പാകിസ്ഥാൻ മുക്ക് - മുളയം റോഡ്, കണ്ണൻകോട് റോഡ്

അപകടങ്ങളും പതിവ്

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചർച്ചാവിഷയമായിരുന്ന റോഡുകളുടെ നവീകരണം.എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL