അടിമാലി :പഴിചാരലിനും അനിശ്ചിതാ വസ്ഥക്കും വിരാമമായി. താലൂക്ക്ആശുപത്രിയിലെ കാത്ത് ലാബ് ഒ.പി ഇന്ന് തുടങ്ങും. ആഴ്ചയിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽകാർഡിയോളജി വിഭാഗത്തിന്റെഒ.പി.പ്രവർത്തിക്കുക.നെടുങ്കണ്ടത്ത് നിന്നുള്ള ഡോ. കരോൾ ജോസഫിനാണ് ചാർജ് നൽകിയിട്ടുള്ളത്.. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താലൂക്ക് ആശുപ ത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഈ ഡോക്ടറെ തന്നെ നിയമിച്ച് ഡി.എം.ഒ. അടിമാ ലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയെങ്കിലും, ചാർജ് എടുക്കേണ്ട തലേദിവസം ഡയറക്ട റേറ്റിൽനിന്ന് ഈ ഡോക്ടറെ ഇവിടേക്ക് നിയമിക്കേണ്ട ന്ന നിർദേശം എത്തി. ഇതോടെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത് തടസ്സപ്പെട്ടു. ഇപ്പോൾ അന്ന് നിയമിച്ച ഡോ ക്ടറെ വീണ്ടും അടിമാലിയിലേക്ക് നിയമിച്ചിരിക്കുന്നത്.
എൽ ഡി എഫ് സർക്കാർ 2017 നവംബറിലാണ് കാത്ത് ലാബ് ആൻഡ് സി.സി.യു. യു ണിറ്റിനായി 3.76 കോടി രൂപ അനുവദിച്ചത്. ഈ തുക ഉൾ പ്പെടുത്തി സി.സി.യു. ബ്ലോക്കി ന്റെ നിർമാണം പൂർത്തിയാക്കി.കാത്ത് ലാബിലേക്ക് ഐ.സി. യു.കട്ടിൽ, ഐ.സി.യു. വെന്റ്രി ലേറ്റർ, എക്കോ കാർഡിയോഗ്രാ ഫി (പോർട്ടബിൾ), ഹോൾട്ടർ മോണിറ്റർ, ട്രെഡ്മിൽ എന്നിവ എത്തിച്ചു. കാത്ത് ലാബിന്റെ ബോർഡും സ്ഥാപിച്ചു.
ഇതിനിടെ ലാബിനാ യി നിർമിച്ച ബ്ലോക്കിലേക്ക് പ്രസവ വാർഡ് തുടങ്ങാൻ അന്നുണ്ടാ യിരുന്ന ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേർന്ന് ശ്ര മിച്ചു. ഇതിനെതിരെ വലിയ പ്രക്ഷോഭമുണ്ടായി. പിന്നീട് പ്രസവവാർഡ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റി പ്രശ്നം പരിഹരിച്ചു.ഹൈറേഞ്ച് മേഖലയിൽ ഒരിട ത്തും സർക്കാർ ആശുപത്രിക ളിൽ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തന മില്ലാത്തതിനാൽ ഇത്തരം ചികിത്സകൾക്ക് സാധാരണക്കാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെയാണ് ആശ്രയി ക്കുന്നത്. സമയബന്ധിതമായി ഒ.പി പ്രവർത്തനമെങ്കിലും തുടങ്ങുന്നുവെന്നത് അടിമാലിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.
ഫോട്ടോ
അടിമാലി താലൂക്ക് ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |