തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ മൂന്ന് പ്രതികളെ മ്യൂസിയം പൊലീസ് പിടികൂടി. പള്ളിച്ചൽ തോട്ടിൻകര വിജയ ഭവനിൽ വിശാഖ് (22),തിരുമല പാങ്ങോട് ശ്രീചിത്ര നഗറിൽ വല്ലത്തുപുത്തൻവീട്ടിൽ ജോമോൻ (25), ഇടപ്പഴിഞ്ഞി ആറ്റുവരമ്പത്തു വീട്ടിൽ ആൽബിൻ ചന്ദ്രൻ (25) എന്നിവരെയാണ് പിടിയിലായത്. ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ ബൈക്ക്മോഷ്ടിച്ചത്. വിശാഖ് 8 ഓളം ക്രിമിനൽ കേസുകളിലും ജോമോൻ 2 ക്രിമിനൽ കേസുകളിലും പ്രതിയാണ്. എ.സി.പികന്റോൺമെന്റ് വിജയചന്ദ്രന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്ത്.ആർ,എസ്.ഐമാരായ അനു.എസ്.നായർ,സന്ദീപ് ദിനേശ് സി.പി.ഓ മാരായ ബിനിൽ രാജ്, രാജേഷ്,സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |