SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

പ്രകാശം പരക്കട്ടെ

1

 ഡിജിറ്റലായി വിഴിഞ്ഞം ലൈറ്റ് ഹൗസ്  ടിക്കറ്റ് നിരക്കുകൾ കുറച്ചു

വിഴിഞ്ഞം: കോവളം വിനോദസഞ്ചാര തീരത്തെ മുഖ്യ ആകർഷകമായ വിഴിഞ്ഞം ലൈറ്റ് ഹൗസ് ഡിജിറ്റലായി. പ്ലേ സ്റ്റോറിൽ നിന്ന് ഇ-ടിക്കറ്റ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന് ടിക്കറ്റ് നിരക്കുകളും കുറച്ചിട്ടുണ്ട്.

മൊബൈൽ ഫോണിൽ തീരത്തിന്റെ സൗന്ദര്യം ചിത്രീകരിക്കുന്നതിന് വിലക്കുണ്ടാകില്ല. അതേസമയം ക്യാമറ ഉപയോഗിക്കുന്നതിന് ചെറിയ ഫീസ് നൽകണം. നേരിട്ടും ടിക്കറ്റെടുക്കാം. ശനി,ഞായർ ദിവസങ്ങളിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ പ്രദർശനവുമുണ്ടാകും.

ടിക്കറ്റ് നിരക്ക്

-------------------------------

വിദേശ സഞ്ചാരികൾക്ക് -30 രൂപ
മുതിർന്നവർക്ക് -12 രൂപ
5 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
ക്യാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് -30 രൂപ
മ്യൂസിക്കൽ വാട്ടർഫൗണ്ടൻ -30 രൂപ

(കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയും

വിദേശ സഞ്ചാരികൾക്ക് 50 രൂപയുമായിരുന്നു പഴയ നിരക്ക് )​

ലൈറ്റ് ഹൗസിനെക്കുറിച്ച്

-----------------------------------------------------

1972 ജൂൺ 15നാണ് ലൈറ്റ് ഹൗസ് പ്രവർത്തനമാരംഭിച്ചത്. 36 മീറ്ററാണ് ഉയരം. മുകളിലേക്ക് കയറാൻ 114 പടികളാണുള്ളത്. പ്രയാസമുള്ളവർക്കായി ലിഫ്ടുണ്ട്. രാജ്യാന്തര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക്ക് പുറത്തിറക്കിയ ലോകത്തെ അഞ്ച് മികച്ച ലൈറ്റ് ഹൗസുകളുടെ ചിത്രങ്ങളിൽ ഇടം നേടിയിരുന്നു. മെറ്റൽ അപ്ലൈഡ് ലൈറ്റിംഗും ഒപ്ടിക്കൽ ലെൻസും ഉപയോഗിച്ചാണ് ലൈറ്റ് ഹൗസ് പ്രകാശിപ്പിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LIGHT HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL