പത്തനംതിട്ട:നിയമസഭയിലെ 71 പുതുമുഖങ്ങളിൽ ഒന്നാമനാണ് ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.അബിൻ വർക്കി കോടിയാട്ടിന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഭയിൽ വിഷയങ്ങൾ നന്നായി അവതരിപ്പിക്കുന്ന വ്യക്തിയാണ് അബിൻ വർക്കി എന്ന് ഇതിനോടകം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കായുള്ള ഹെൽപ്പ് ഡെസ്ക് മാതൃകാപരമെന്നും, ഭൂരിപക്ഷം ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു.മുൻ എം.എൽ.എമാരായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെ.പി.സി.സി ജന:സെക്രട്ടറി പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, നേതാക്കളായ എബ്രഹാം കലമണ്ണിൽ,ടി.എം ഹമീദ്, ജോൺ.കെ.മാത്യൂ, ഒ.കെ തങ്കമ്മ, തോമസ് ജോസഫ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ,ഡിസിസി വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്,എ.സുരേഷ് കുമാർ, അനിൽ തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോജി പോൾ ഡാനിയേൽ, കെ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെപൊതുജനങ്ങൾക്ക് ഓഫീസിന്റെ സേവനം ലഭ്യമാകുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു.ഓഫീസ് നമ്പർ: 0468 2220100 പ്രവാസി ഡസ്ക്ക് :9447451145
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |