ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നിവിടങ്ങളിലെ കായൽ മേഖലകളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത വലകൾ ഉപയോഗിച്ച രണ്ട് യാനങ്ങൾ പിടികൂടി. നിയമലംഘനം നടത്തിയവരിൽ നിന്ന് 20,000 രൂപ പിഴ ഈടാക്കി. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.പ്രശാന്തൻ, ബാക്ക് വാട്ടർ ഇൻസ്‌പെക്ടർ സീതാലക്ഷ്മി എന്നിവരുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. രാഗേഷ്, ഫിഷറീസ് ഓഫീസർ എം, തൃതീയകുമാർ, എം, സിംജാദ്, ഫിഷറീസ് അസിസ്റ്റന്റ് സെയ്ദ് മുഹമ്മദ്, പ്രൊമോട്ടർ സുശീലൻ, സീ റെസ്‌ക്യു ഗാർഡുമാരായ സെബാസ്റ്റ്യൻ, പ്രയ്‌സ് മോൻ എന്നിവരടങ്ങിയ സംഘമാണ് പട്രോളിംഗിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |