മലപ്പുറം:ഡയറി ഫാർമേഴ്സ് അസോസിയേഷൻ (ഡി.എഫ്.എ) സംസ്ഥാനതല അംഗത്വ കാമ്പയിന് തുടക്കമായി. 'ക്ഷീരമികവിന് കർഷക കൂട്ടായ്മ ' എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.എം.രാമൻ നമ്പൂതിരി, ജനറൽ സെക്രട്ടറി എം.കെ. ഹസൻ നെല്ലിശ്ശേരി , ഫിനാൻസ് സെക്രട്ടറി ഹാഷിഫ് പുളിയാളി, സെക്രട്ടറി അരുൺകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജൂലായ് ഒന്നുമുതൽ സെപ്തംബർ 30 വരെ സംസ്ഥാന വ്യാപകമായി അംഗത്വ കാമ്പെയിൻ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |