SignIn
Kerala Kaumudi Online
Friday, 03 July 2026 2.47 AM IST

5000 വിദ്യാർത്ഥികൾക്ക് ജമാലിയ്യ ട്രസ്റ്റിന്റെ പഠനോപകരണങ്ങൾ

hjl
അഡ്വ. വിഷ്ണു സുനിൽ

കൊല്ലം: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജമാലിയ്യ ജനകീയ ട്രസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയുടെ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 5000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനിച്ചു. കുടിവെള്ളക്ഷാമ പ്രദേശങ്ങളി​ൽ കുഴൽ കിണറുകൾ, ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഭക്ഷണം, വസ്ത്രം, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം എന്നി​വ ട്രസ്റ്റ് നടപ്പാക്കുന്നുണ്ട്. ജനറൽ ബോഡി യോഗത്തിൽ ജമാലിയ്യ ദേശീയ ചെയർമാൻ നവാസ് റഷാദി അദ്ധ്യക്ഷനായി​. അഡ്വ.വിഷ്ണു സുനിൽ പന്തളം, ദേശീയ ജനറൽ സെക്രട്ടറി മൗലാനാ സുഹൈർ ചുങ്കത്തറ, ഒ.ബി. രാജേഷ്, തോപ്പിൽ റിയാസ്, താജുദ്ദീൻ മസാഹിരി, ബഷീർ അൽ ഖാസിമി, നിസാമുദ്ദീൻ ജമാലി, സിയാദ് ജമാലി എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന ചെയർമാനായി അഡ്വ. വിഷ്ണു സുനിൽ പന്തളത്തെ തി​രഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL