
ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ പരാതി പരിഹാര അദാലത്തിൽ 43 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ തുടർനടപടികൾക്കായി കൈമാറി. കമ്മീഷൻ അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവർ നേതൃത്വം നൽകിയ അദാലത്തിൽ, കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിലെ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ടു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി. എസ്. അജിമോൻ, പട്ടികവർഗ വികസന വകുപ്പ് അസി.പ്രൊജക്ട് ഓഫീസർ മനോജ്, കമ്മീഷൻ സെക്ഷൻ ഓഫീസർ കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |