SignIn
Kerala Kaumudi Online
Friday, 03 July 2026 3.57 AM IST

അതിരപ്പിള്ളിയിലെ പൈനാപ്പിൾ കൃഷി : മുൻകൂർ അനുമതി ആവശ്യമെന്ന് കേന്ദ്രം

കൊച്ചി: അതിരപ്പിള്ളി കല്ലാൽ വനമേഖലയിൽ പൈനാപ്പിൾകൃഷി നടത്താൻ മുൻകൂർ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതയിൽ സത്യവാങ്മൂലം നൽകി. വനമേഖലയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ പൈനാപ്പിൾ കൃഷി ചെയ്യുന്നതിനെതിരായ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
600 ഹെക്ടറോളം വരുന്ന വനഭൂമിയിലാണ് കോർപ്പറേഷൻ പൈനാപ്പിൾ കൃഷി നടത്തുന്നത്. റബർ, എണ്ണപ്പന കൃഷിക്ക് 1970ൽ 50 വർഷത്തേക്ക് നൽകിയ പാട്ടക്കാലാവധി 2020 ൽ കഴിഞ്ഞിരുന്നു.
വനഭൂമിയുടെ നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്. മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിവേണം. ഇതിന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. സർവേ നടത്തി ഭൂമി വനമേഖലയിലാണോ എന്ന് കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KRISHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL