SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

സു​ഗ​തന്റെ ​ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നെ​ടു​മ​ങ്ങാ​ട്:​ ​കാ​പ്പാ​ക്കേ​സി​ൽ​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ കഴിയുന്ന തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​ ​സു​ഗ​തന്റെ ​ജാമ്യാപേക്ഷയിൽ നെ​ടു​മ​ങ്ങാ​ട് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ ഇന്ന് വിധി പറയും. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ ഇന്നലെ വാദം പൂർത്തിയായി. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ വധശ്രമക്കേസിൽ പരാതിക്കാരിലൊരാളായ പ്രശാന്ത് വക്കാലത്ത് നൽകിയതിനാൽ വാദം തുടരും. മ​ജി​സ്‌​ട്രേ​ട്ട് ​അ​ക്ഷ​യ​ ​പി.​ആ​ർ​ ​ആണ് ഇന്നലെ വാദം കേട്ടത്. പ്രതിയുടെ അപേക്ഷയിൽ വിധി വൈകിക്കരുതെന്ന് സുഗതന്റെ അഭിഭാഷകൻ അഡ്വ. രഞ്ജു ഭാസ്കർ ആവശ്യപ്പെട്ടു. എന്നാൽ,ഇതിനെ ശക്തമായി എതിർത്ത പ്രോ​സി​ക്യ​ഷ​ൻ കൂടുതൽ തെളിവെടുപ്പിന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്ന് അപേക്ഷിച്ചു. പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​അ​ഡ്വ.​ലി​റ്റി​ൽ​ ​ഫ്ള​വ​ർ​ ​ഹാ​ജ​രാ​യി. വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലാ​യി​രു​ന്ന​ ​സു​ഗ​തനെ ബുധനാഴ്ചയാണ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി തെ​ളി​വെ​ടു​പ്പി​നായി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL