SignIn
Kerala Kaumudi Online
Friday, 03 July 2026 4.43 AM IST

മന്ത്രിയുടെ ഇടപെടലിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ​ഹോം ഗാർഡിനെ അധിക്ഷേപിച്ചയാൾക്കെതിരെ കേസ്

1

കഴക്കൂട്ടം: കണിയാപുരം റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് നിയമിച്ച ഹോംഗാർഡിനെ അധിക്ഷേപിച്ച സ്‌കൂട്ടർ യാത്രികനെതിരെ കേസ്.

രാവിലെ 11.30ഓടെയാണ് സംഭവം. ആലുംമൂട് ഭാഗത്തേക്ക് സ്‌‌കൂട്ടറിലെത്തിയ ആൾ,റെയിൽവേ ഗേറ്റിന് സമീപം റോഡിന്റെ മദ്ധ്യഭാഗത്തായി വാഹനം നിറുത്തുകയായിരുന്നു. ​ഹോം ഗാർഡ് സജി വാഹനം അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സ്കൂട്ടർ യാത്രികൻ വാഹനം മാറ്റാൻ തയ്യാറാകാതെ, "നിന്നെപ്പോലെയുള്ള കുറേ ഹോം ഗാർഡിനെയും പൊലീസിനെയും കണ്ടിട്ടുണ്ടെടാ,നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്" എന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.

സജി നൽകിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വാവറമ്പലത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ ഹോം ഗാർഡിനെ നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL