SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

കടം വാങ്ങിയ 300 രൂപയ്‌ക്ക് കരിക്കിൻ ഷേക്കും വിഷവും വാങ്ങി

READ ENGLISH VERSION
1

വിഴിഞ്ഞം: അഞ്ജുവും ഐശ്വര്യയും എല്ലാം എന്നോട് പറഞ്ഞിരുന്നു. പുറത്തറിഞ്ഞാൽ ഇരുവരും എന്തെങ്കിലും ചെയ്യുമെന്ന ഭയമായിരുന്നുവെന്ന് ഐശ്വര്യയുടെ ബന്ധു ശുഭ പറഞ്ഞു. കഴിഞ്ഞ 30ന് ഉച്ചയ്‌ക്ക് ഐശ്വര്യയും അഞ്ജുവും വീട്ടിലെത്തിയപ്പോൾ ആകെ ടെൻഷനിലായിരുന്നു. ഒന്നും പറഞ്ഞില്ല പോകാൻ നേരം 300 രൂപ ചോദിച്ചുവാങ്ങി. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ പണം ഉപയോഗിച്ചാണ് കരിക്കിൻഷേക്കും വിഷവും വാങ്ങിയതായി ഐശ്വര്യ പറഞ്ഞതെന്ന് ശുഭ പറഞ്ഞു.

ഒരു സ്ത്രീ സ്വർണം കബളിപ്പിച്ച് വാങ്ങിയെന്ന് തന്നോട് പറഞ്ഞിരുന്നു. സംഭവ ദിവസം വീട്ടിലിരിക്കെ ഐശ്വര്യയുടെ ഫോണിൽ ഒരു സ്ത്രീ വിളിച്ച് ഇന്ന് വീട്ടിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയത് കേട്ടു. ഇതോടെ ഇറങ്ങിപ്പോയ ഐശ്വര്യയും മഞ്ജുവും പിന്നീട് ആശുപത്രിയിലാണെന്ന വിവരമാണ് അറിയുന്നതെന്നും ശുഭ പറഞ്ഞു. ഐശ്വര്യയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്നതും ശുഭയായിരുന്നു.

ചികിത്സിക്കാൻ വൈകി

ഇക്കഴിഞ്ഞ 30ന് ഇരുവരും കരിക്കിൻഷേക്കിൽ വിഷം കലർത്തി കുടിക്കുകയായിരുന്നു. ഛർദ്ദിച്ചതോടെ ചാവടിനടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വെങ്ങാനൂരിലെ ആശുപത്രിയിലും ചികിത്സ തേടി. വയറുവേദനയാണെന്നും ഭക്ഷ്യവിഷബാധയാണെന്നുമായിരുന്നു അഞ്ജു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അതിനാൽ ചികിത്സ വൈകുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വിഷം കഴിച്ച വിവരം 3നായിരുന്നു ഐശ്വര്യ ബന്ധുവിനോട് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SIDE STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL