
പൂവാർ: നെയ്യാറിലെ ബ്രേക്ക് വാട്ടറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾക്ക് പൂട്ടിടണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്ത്,ഇറിഗേഷൻ,ടൂറിസം എന്നിവയുടെ അനുമതി ഇല്ലാതെയാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂവാർ,കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നെയ്യാറിൽ ആറും, എ.വി.എം കനാലിൽ ഒമ്പതും ഫ്ളോട്ടിംഗ് റസ്റ്റ്റ്റോറന്റുകളാണുള്ളത്. ഇവയ്ക്ക് പ്രാഥമികമായി വേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ എൻ.ഒ.സിയാണ്. എന്നാൽ ഈ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളെ സംബന്ധിക്കുന്ന യാതൊരു വിവരവും ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമല്ല. സാധാരണഗതിയിൽ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രൂപകൽപ്പനയും സുരക്ഷയും മാരിടൈം ബോർഡ് പരിശോധിക്കും. അതിനുശേഷം രജിസ്ട്രേഷൻ നൽകും. തുടർന്ന് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ അനുമതി വാങ്ങാം. ഫുഡ് ആൻഡ് സേഫ്റ്റി, മലീനികരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതിയും നിർബന്ധമാണ്. മദ്യം വിളമ്പണമെങ്കിൽ എക്സൈസ് വകുപ്പിന്റെ ലൈസൻസും ആവശ്യമാണ്. എന്നാൽ നിയമത്തെ വെല്ലുവിളിച്ചും, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള ഈ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾക്കെതിരെ നടപടി വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
മലീനികരണവും രൂക്ഷം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണം അപകട ഭീഷണിക്ക് കാരണമാകുന്നു. ബ്രേക്ക് വാട്ടറിനെ മലിനമാക്കുന്ന മാലിന്യ നിക്ഷേപവും ഇവിടെ സാധാരണമാണ്.
ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരിക്കിടയിൽ വിശ്രമിക്കുന്നതിനും ലഘുപാനീയങ്ങളും ഭക്ഷണവും കഴിക്കുന്നതിനുമാണ്
സഞ്ചാരികൾ ഫ്ലോട്ടിംഗ് റസ്റ്റോറന്റിലെത്തുന്നത്. ഇത് മുതലെടുക്കുകയാണ് തട്ടിക്കൂട്ട് റസ്റ്റോറന്റുകൾ നടത്തുന്നവർ ചെയ്യുന്നതെന്ന്
നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അധികൃതർ നിയന്ത്രിക്കണം.
സുരേഷ് കുമാർ ബി.എസ്,പരിസ്ഥിതി പ്രവർത്തകൻ.
ഫോട്ടോ: നെയ്യാറിലെ ബ്രേക്ക് വാട്ടറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |