കഴക്കൂട്ടം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.പള്ളിപ്പുറം മൂഴിത്തിരിയവട്ടം മാടവം വീട്ടിൽ വിനേഷ്.വിക്കാണ് (42) ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ അശ്വിൻ എന്നയാൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30ഓടെ ചെമ്പഴന്തി അണിയൂർ മർക്കസ് ലെയ്നിലുള്ള വെറൈറ്റി കാറ്ററിംഗ് സ്ഥാപനത്തിന് സമീപമായിരുന്നു സംഭവം. വിനേഷ് തന്റെ വാഹനത്തിൽ അണിയൂർ മർക്കസ് ലെയ്നിലേക്ക് വരുമ്പോൾ,മുന്നോട്ട് പോകാൻ സാധിക്കാത്ത വിധം പ്രതി വഴിയിൽ വാഹനം പാർക്ക് ചെയ്തിരുന്നു. മാറ്റിത്തരാൻ വിനേഷ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ അശ്വിൻ തന്റെ വാഹനത്തിലുണ്ടായിരുന്ന ഇരുമ്പുകമ്പിയെടുത്ത് വിനേഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിനേഷ് നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |