
ചാലക്കുടി: മേലൂർ പൂലാനിയിലെ കള്ള് ഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൂലാനി തെക്കൂടൻ വീട്ടിൽ അൻവിൻ(35), കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം വീട്ടിൽ സുധീഷ്(36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ് (40)എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽ ഷാപ്പിലെത്തിയ ഇവരോട് പണം നൽകാതെ കള്ള് തരില്ലെന്ന് മാനേജർ പറഞ്ഞതാണ് സംഘർഷത്തിലെത്തിയത്. കള്ള് പാത്രങ്ങൾ മറിച്ചിട്ട ഇവർ കുപ്പികളും തല്ലിപ്പൊട്ടിച്ചു. തടയാൻ ശ്രമിച്ച കുണ്ടുകുഴിപ്പാടം സ്വദേശ് മനോഹരനെ മർദ്ദിച്ചു. അറസ്റ്റിലായ സുധീഷ് വട്ടേക്കാട് കൊലപാതക കേസിലെ പ്രതിയാണ്. ചാലക്കുടി,വെള്ളിക്കുളങ്ങര,അതിരപ്പിള്ളി,ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പീഡന കേസുകളുമുണ്ട്. വധശ്രമം, വീടുകയറി അക്രണം, ചാരായം കടത്ത് എന്നീ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |