SignIn
Kerala Kaumudi Online
Thursday, 23 July 2026 5.00 AM IST

രണ്ട് കേസുകളിൽ സുഗതന് ഉപാധികളില്ലാതെ ജാമ്യം

 കാപ്പാക്കേസുള്ളതിനാൽ പുറത്തിറങ്ങാനാകില്ല

നെടുമങ്ങാട്: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതന് രണ്ട് കേസുകളിൽ നെ​ടു​മ​ങ്ങാ​ട് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി ​-2 ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു. വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണിത്.

രണ്ടാം ജാമ്യഹർജിയിൽ വാദം പൂർത്തിയാക്കി മ​ജി​സ്‌​ട്രേ​ട്ട് ​അ​ക്ഷ​യ​ ​പി.​ആ​ർ ഇന്നലെയാണ് വിധി പറഞ്ഞത്. എന്നാൽ കാപ്പാക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചാലേ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ സുഗതന്റെ അഭിഭാഷകർ നീക്കം തുടങ്ങി. രണ്ടാം ജാമ്യഹർജിയിൽ നടന്ന വാദത്തിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സുഗതനുവേണ്ടി അ​ഡ്വ.​എസ്.​കെ.​രഞ്ജു​ ​ഭാ​സ്‌​ക​റാണ് ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL