മലയിൻകീഴ്: ജനവാസമേഖലകളിൽ കാട്ടുപന്നിയിറങ്ങുന്നത് പതിവാകുന്നു. വിളപ്പിൽ പഞ്ചായത്തിലെ വാഴവിളാകം,കുന്നിൻപുറം, നൂലിയോട്, കൊല്ലകോണം, ചൊവ്വള്ളൂർ,നെടുങ്കുഴി,അണമുഖം,പരുത്തൻപാറ, കരുവിലാഞ്ചി,കാരോട്,മലപ്പനംകോട് എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യമുള്ളത്.കാർഷിക വിളകൾ നശിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട കരിപ്പൂര് മൂഴിനട,വിഷ്ണുപുരം,അരുവിപ്പാറ,വിയന്നൂർ എന്നിവിടങ്ങളിലും
കാട്ടുപന്നികളുണ്ട്. ആൾതാമസം കുറഞ്ഞ സ്ഥലങ്ങളിലും കാടായിക്കിടക്കുന്ന ഇടങ്ങളിലുമാണ് കാട്ടുപന്നികൾ തങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നികളെ തുരത്താൻ നടപടി ഉണ്ടാകുമെന്ന് അധികൃതർ വർഷങ്ങളായി പറയുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.രാത്രി ബൈക്കിൽ ജോലി കഴിഞ്ഞ് പോവുകയായിരുന്ന പാലോട്ടുവിള സ്വദേശി. ടി.വി ക്യാമറമാൻ അനീഷ്മോഹൻ
പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതും വിളപ്പിൽശാല വാഴവിളാകം ഭാഗത്ത് ബൈക്കിൽ പന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റതും അടുത്തിടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |