
ഗുരുവായൂർ: നിരവധി മോഷണ കേസുകളിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്‌റ്റു ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശരത്തിനെയാണ് (49) ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരും സംഘവും അറസ്‌റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ കണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണ വിവരം അറിഞ്ഞത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത മോഷണ കേസിലുൾപ്പെടെ ഇയാൾ ആറോളം ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിവരം എറണാകുളം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെത്തിയ എറണാകുളം സെൻട്രൽ പൊലീസിന് പ്രതിയെ കൈമാറി. പ്രതിയെ പിടിക്കൂടിയ സംഘത്തിൽ എ.എസ്.ഐ ബനിഷ്, സി.പി.ഒ ജിതിൻ, സീനിയർ സി.പി.ഒ സാജൻ, വനിത സി.പി.ഒമാരായ നീതു, ഇന്ദുലേഖ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |