SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.43 AM IST

ഓപ്പറേഷൻ തൂഫാൻ: കാട്ടാക്കടയിൽ നിരവധി പേർ അറസ്റ്റിൽ

arrest

കാട്ടാക്കട: കാട്ടാക്കട പൊലീസ് സബ് ഡിവിഷൻ പരിധിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ മയക്കുമരുന്ന് വിൽക്കുകയും കൈവശം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തവർ പിടിയിലായി.

കാട്ടാക്കട കുറ്റിച്ചൽ സ്വദേശികളായ അനന്തു മുഹമ്മദ് അൽ നാഹിയാൻ തൻസീർ,ആദിൽ മുഹമ്മദ് മണ്ണൂർക്കര കോട്ടൂർ സ്വദേശികളായ അഫ്സൽ മുഹമ്മദ്,അൽ അമീൻ വിളപ്പിൽശാല പടവൻകോട് സ്വദേശി ഉനൈസ്,ചെറുകോട് സ്വദേശിയായ ശ്രീജിത്ത്,വിളവൂർക്കൽ ഈഴക്കോട് സ്വദേശിയായ ഉണ്ണിക്കുട്ടൻ,ഊരുട്ടമ്പലം സ്വദേശി പ്രവീൺ,പള്ളിച്ചൽ വെടിവച്ചാൽ കോവിൽ സ്വദേശിയായ ബിജു തുടങ്ങി 12 പേരെയും നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തിയ ഏഴുപേരെയുമാണ് അറസ്റ്റുചെയ്‌തത്.

കാട്ടാക്കട ഡിവൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട സബ് ഡിവിഷന് കീഴിൽ വരുന്ന പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു പരിശോധന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകളും റെയ്ഡുകളും തുടരുമെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, OPERATION TUFAN, LATESTNEWS, KATTAKADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY