
വിഴിഞ്ഞം: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ പൊതുജനങ്ങൾക്ക് സമ്മാനിച്ച സാഗരിക മറൈൻ റിസർച്ച് അക്വേറിയം 30-ാം വർഷത്തിലേക്ക്.
കേന്ദ്ര സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ വർണ്ണാഭമായ സമുദ്രജീവികളുടെ വൻ ശേഖരമാണ് കാത്തിരിക്കുന്നത്.1996ൽ സ്ഥാപിതമായ സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം സാഗരിക,സമുദ്ര ഗവേഷണം,വിദ്യാഭ്യാസം,സംരക്ഷണം എന്നിവയിൽ ഇന്ത്യയിലെ മുൻനിര കേന്ദ്രമായി വളർന്നു കഴിഞ്ഞു. ആകർഷകമായ അലങ്കാര മത്സ്യങ്ങൾ,സ്രാവുകൾ,തിരണ്ടികൾ,ഞണ്ടുകൾ,ചെമ്മീനുകൾ,കടൽതാമരകൾ,കടൽപായലുകൾ,കടൽചേനകൾ തുടങ്ങി എൺപതിലധികം അപൂർവ്വ ഇനം സമുദ്രജീവികളുണ്ട് ഇവിടെ. കടൽജീവികളെ അടുത്തുകാണാനും അവയുടെ സ്വഭാവവും പ്രത്യേകതകളും നിരീക്ഷിക്കാനും അവസരമുണ്ട്. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാനും സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാനും അനുയോജ്യമായ ഇടമാണിത്.പ്രകൃതിസ്‌നേഹികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാഴ്ചകളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശനം.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |