
വിതുര: സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ കൃഷിഭവനുകളിലും പഞ്ചായത്തിലും സ്കൂളുകളിലിം നടപ്പിലാക്കിയ പൂവനി പൂക്കൃഷി പദ്ധതി ഉഷാറാകുന്നു. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും യുവമോർച്ചയും വരെ പൂകൃഷിയുമായി കളത്തിലുണ്ട്. തരിശുനിലങ്ങൾ പാട്ടത്തിനെടുത്തും കൃഷിനടത്താത്ത വയലേകളിലുമാണ് പൂവനിപൂക്കൃഷി നടപ്പിലാക്കിയത്. കുടുംബശ്രീയൂണിറ്റുകളുംപുരുഷസംഘങ്ങളും പൂക്കൃഷിയിൽ സജീവമാണ്. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു,കൃഷിഓഫീസർ ദിവ്യ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ്,കൃഷിഓഫീസർ അഭിജിത് എന്നിവർ പൂവനി പൂക്കൃഷിക്ക് നേതൃത്വം നൽകി. നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട്,ആനാട് പഞ്ചായത്തുകളിലും മിക്ക സ്കൂളുകളിലും പൂവനിപൂക്കൃഷി നടപ്പിലാക്കിയിരുന്നു.
ജൈവ പച്ചക്കറികൃഷിയും
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ കുടുംബശ്രീയൂണിറ്റുകളും പുരുഷസംഘങ്ങളും വിവിധ കർഷകസംഘടനകളും നടത്തിയ ജൈവ പച്ചക്കറികൃഷിയും വിജയകരമായി. ഓണവിപണി ലക്ഷ്യമിട്ട് ഏക്കർ കണക്കിന് തരിശുഭൂമി പാട്ടത്തിനെടുത്ത് കനത്തമഴയേയും വന്യമൃഗശല്യത്തേയും അവഗണിച്ചാണ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മിക്കവരും കൃഷികൾ നടത്തിയത്.വിളവെടുപ്പുത്സവം അടുത്തയാഴ്ച നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |