ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിന് ഇന്ന് അമ്മന്നൂർ മാധവ നാട്യഭൂമിയിൽ തുടക്കമാകും. ഗുരു അമ്മന്നൂർ അനുസ്മരണം നഗരസഭാ ചെയർമാൻ എം.പി.ജാക്‌സൺ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. പൗലോസ് സ്മാരക പ്രഭാഷണം നടത്തും. ഉഷ നങ്ങ്യാർ, രാജേഷ് തമ്പാൻ, നഗരസഭ കൗൺസിലർ ഡെലി ബിജു, കലാമണ്ഡലം രാജീവ്, സരിത കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിക്കും. ആതിര ഹരിഹരൻ, ദ്രൗപതി നങ്ങ്യാർകൂത്ത് അവതരിപ്പിക്കും. ദിവസവും വൈകീട്ട് 5.30ന് പ്രഭാഷണങ്ങളുണ്ടാകും. 11 ന് രാവിലെ 9.30ന് അമ്മന്നൂർ സ്മൃതി പൂജ നടക്കും. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |