മേലൂർ: കുവ്വക്കാട്ടുകുന്നിൽ കിണറ്റിൽ വീണ അമ്മയെയും മകളെയും, ഇവരെ രക്ഷിക്കാനിറങ്ങി അപകടത്തിലായ അയൽവാസിയെയും അഗ്‌നിശമന സേന രക്ഷപ്പെടുത്തി. പുതുശ്ശേരി വീട്ടിൽ സന്തോഷിന്റെ ഭാര്യ സൈന, മകൾ അന്ന (6) എന്നിവരാണ് കിണറ്റിൽ വീണത്.
ഇവരെ രക്ഷിക്കാനായി അയൽവാസി ടി.കെ. ജോഷി കിണറ്റിലിറങ്ങിയെങ്കിലും അതിനിടെ കൈ കുഴഞ്ഞു. തുടർന്ന് അമ്മയെയും കുട്ടിയെയും ഒരു കൈകൊണ്ട് താങ്ങിപ്പിടിച്ച്, മറുകൈ മോട്ടോർ പൈപ്പിൽ മുറുക്കെപ്പിടിച്ചാണ് ജോഷി ഏറെനേരം കിണറ്റിൽ കിടന്നത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൂവരെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേശിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |