SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

മരം വീണ് വീടുകൾക്ക് നാശം

1

കൊടുങ്ങല്ലൂർ: എറിയാട് മാടവനയിൽ മരം വീണ് വീടുകൾക്കും കാറിനും കേടുപാട്. ഐനിക്കരപ്പറമ്പ് പള്ളിക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. ശക്തമായ കാറ്റിൽ കൂറ്റൻ ഞാവൽ മരം കടപുഴകി വീണതിനെ തുടർന്നായിരുന്നു അപകടം. ഞാവൽമരം വന്നു വീണ് സമീപത്തുള്ള നാല് തെങ്ങുകളും നാല് കവുങ്ങും ഒടിഞ്ഞുവീണു. മരം വീണ കുന്നത്തുവീട്ടിൽ റസിയാബിയുടെ ഓടുമേഞ്ഞ വീട് ഏറെക്കുറെ പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടിൽ റസിയ കിടന്നുറങ്ങുകയായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെരുവിൽ വീട്ടിൽ ഷെമീറിന്റെ കാറിനും കാർ പോർച്ചിനും കേടുപാട് സംഭവിച്ചു. കൈതത്തറ ലൈനു ലോറൻസിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL