SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

കേരള വിധവാ സംഘം 15ാം സമ്മേളനം

തൃശൂർ:കേരള വിധവാ സംഘം 15ാം സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ തൃശൂരിൽ നടക്കും.10ന് ഉച്ചക്ക് 2ന് ജവഹർ ബാലഭവനിൽ കെ.എം.ഗിരിജ അനുസ്മരണത്തോടെ സമ്മേളനത്തിന് തുടക്കമാകും. 11ന് നടക്കുന്ന വിധവ മഹാസമ്മേളനം രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന ചെയർമാൻ ടി.എൻ.രാജനും സാംസ്‌കാരിക സമ്മേളനം സ്വാമി നിത്യചൈതന്യയും ഉദ്ഘാടനം ചെയ്യും.വിധവ അവകാശ സംരക്ഷണ നിയമം,തൊഴിൽ അല്ലെങ്കിൽ ജീവനാംശം പദ്ധതി,വിധവ ക്ഷേമ വികസന കോർപ്പറേഷൻ, വിധവാ കുടുംബങ്ങൾക്ക് സംവരണം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ടി.എൻ.രാജൻ,രജനി ഉദയൻ,ശിവദാസ് പൂളത്തൊടി,റംല വടകര,വനജ സുകുമാരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL