SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: 3 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

police

ആലുവ: ആലുവയിലെ പ്രമുഖ വനിതാകോളേജിൽ അദ്ധ്യാപകജോലി വാഗ്ദാനംചെയ്ത് ഗസ്റ്റ് അദ്ധ്യാപികയിൽനിന്ന് 37ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ ബിനാനിപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വരാപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വരാപ്പുഴ പുനത്തിൽ ജോസഫ് (ജോൺസൺ പുനത്തിൽ- 50), വരാപ്പുഴ തുണ്ടത്തുംകടവ് ഓടത്തൈക്കൽവീട്ടിൽ അരുൺ എബ്രഹാം (50), കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എടയാർ തോട്ടക്കാട്ട് വീട്ടിൽ ടൈറ്റസ് (60) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കിഴക്കേ കടുങ്ങല്ലൂർ മൂല്ലേപ്പള്ളി മധുഭവനിൽ മനേഷിന്റെ ഭാര്യ ലീജയാണ് (46) പരാതിക്കാരി.

പരാതിക്കാരി ഗസ്റ്റ് അദ്ധ്യാപികയായിരുന്ന കോളേജിൽ മലയാളം അദ്ധ്യാപികയായി സ്ഥിരംജോലി വാഗ്ദാനംചെയ്ത പ്രതികൾ 2023 നവംബർ മുതൽ 2024 സെപ്തംബർ വരെയുള്ള മാസങ്ങളിൽ പലതവണകളായി 37ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസിലെ മൂന്നാം പ്രതി ടൈറ്റസിന്റെ വീട്ടിൽവച്ചാണ് പണം കൈമാറിയതെന്നും മൊഴിയിൽ പറയുന്നു. നിയമനം ലഭിക്കാതിരുന്നതിനെ തുടർന്ന് പരാതി ഉയർന്നപ്പോൾ പലഘട്ടങ്ങളിലായി 27.5 ലക്ഷംരൂപ മടക്കി നൽകി. ബാക്കി തുക തിരlച്ച് നൽകാതിരുന്നതിനെ തുടർന്നാണ് ലീജ പൊലീസിൽ പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY