തൃശ്ശൂർ: പാണഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കുന്നിൽ വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ അരുണിനെ (21) അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ അരുണിന് തലകറക്കം അനുഭവപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന ജീവനക്കാരൻ പോസ്റ്റിൽ കയറി അരുണിനെ പിടിച്ചുനിറുത്തുകയായിരുന്നു. തുടർന്ന് തൃശൂർ അഗ്‌നിരക്ഷാസേനയെത്തി ഏണി ഉപയോഗിച്ചാണ് ഇരുവരെയും താഴെയിറക്കിയത്.സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂഓഫീസർ എസ്.ആർ.ബിനുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സി.എസ്.കൃഷ്ണപ്രസാദ്, എം.മഹേഷ്, ബി.ദിനേശ്,സി.ജി.ആദർശ്,എസ്.സുബൈർ, എസ്.ഷജിൻ,ഹോം ഗാർഡ് എം.രാജൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |