SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

കെ.എ.യു നോളജ് ബാങ്ക് പരമ്പര പ്രകാശനം

kau

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഇ-പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'കെ.എ.യു.നോളജ് ബാങ്ക്' പരമ്പരയുടെ ആദ്യഭാഗം വൈസ്ചാൻസലർ ഡോ.ടി.സജിത റാണി പ്രകാശനം ചെയ്തു. 'പൊക്കാളി കൃഷി' ഡോക്യുമെന്ററിയുടെ ടീസറും വി.സി പ്രകാശനം ചെയ്തു. വെള്ളാനിക്കര ഫോറസ്റ്ററി വിഭാഗം ഡീൻ ഡോ.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ-പഠന കേന്ദ്രം ഡയറക്ടർ ഡോ.ബി.അജിത്കുമാർ,ഡോ.പി.സരേഷ്‌കുമാർ, ഫിസിക്കൽ പ്ലാന്റ് ഡയറക്ടർ ഡോ.ഡി.ദലിൻ,കാർഷിക കോളേജ് ഡീൻ ഡോ.കെ.സരേന്ദ്രഗോപാൽ എന്നിവർ സംസാരിച്ചു. പ്രൊഫ.ഡോ.ബെറിൻ പത്രോസ്,അസി.പ്രൊഫസർമാരായ ഡോ.ലിൻസി ഡേവിസ്,അർജുൻ വൈശാഖ്, ഇൻസ്റ്റിറ്റ്യൂഷണൽ കോ-ഓർഡിനേറ്റർ ഡോ.അഖിൽ അജിത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL