
വടക്കാഞ്ചേരി: വേദ പണ്ഡിതൻ വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം വൈശാഖന്. വടക്കാഞ്ചേരി കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപക പ്രമുഖരിൽ പ്രധാനിയാണ് വി.കെ.നാരായണ ഭട്ടതിരി. വായനയെ ജീവിത ലഹരിയാക്കി മാറ്റുന്ന, മാനവീകത ഉയർത്തിയ അമൂല്യമായ സാഹിത്യരചനകൾ മലയാളത്തിനു സമ്മാനിച്ച സാഹിത്യകാരനാണ് വൈശാഖൻ. ആഗസ്റ്റിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ പ്രശസ്തിപത്രവും 10001 രൂപ മുഖവിലയുള്ള പുസ്തകങ്ങളുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. അവാർഡ് ജേതാവ് നിർദ്ദേശിക്കുന്ന പുസ്തകളാണ് അവാർഡായി തിരഞ്ഞെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |