
തൃശൂർ: 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ സ്‌കൂൾ പാചകതൊഴിലാളികൾക്കായി ഉത്തരവിറക്കിയ വേതന പാക്കേജ് പിണറായി സർക്കാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചക തൊഴിലാളി സംഘടന മന്ത്രി ഒ.ജെ.ജനീഷിന് നിവേദനം നൽകി.എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി,സ്‌കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ലാ സെക്രട്ടറി പി.എ. ഷംസുദ്ദീൻ,പ്രസിഡന്റ് റോസി റപ്പായി,സംസ്ഥാന കമ്മിറ്റി അംഗം ഓമന ശിവൻ,എച്ച്.എം.എസ് ജില്ലാ ട്രഷറർ ടി.എൽ.ദാസ്,അനിത മോഹൻദാസ്,സുഭദ്ര ഭരതൻ, ലക്ഷ്മികുമാരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |