SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ധർണ 19ന്

photo

തൃശൂർ: നിർമ്മാണ തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി (എൻ.ടി.ടി.യു.ഐ.എസ്) സെക്രട്ടേറിയറ്റ് ധർണ നടത്തും. 19ന് രാവിലെ പത്തിന് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെൻഷൻ കുടിശികയും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, മിനിമം പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡിൽ അംശാദയം അടച്ച് പെൻഷൻ പറ്റുന്ന നിർമ്മാണ തൊഴിലാളികൾക്ക് സാമൂഹിക പെൻഷൻ പൂർണമായും അനുവദിക്കുക, സെസ് പിരിവ് ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താമ്മേളനത്തിൽ കെ.കെ. ചന്ദ്രൻ, വിശ്വകല തങ്കപ്പൻ, ടി.എൻ. രാജൻ, പി.എം. ഷാജഹാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL