
തൃശൂർ: ഓണം വിപണിയിലെ ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ജില്ലയിൽ പ്രത്യേക പരിശോധനകൾ സംഘടിപ്പിക്കാൻ ലീഗൽ മെട്രോളജി. 18 മുതൽ 25 വരെ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തും.
മുദ്ര പതിപ്പിക്കാത്ത അളവ്തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, എം.ആർ.പി.യേക്കാൾ കൂടുതൽ വില ഈടാക്കുക, വില തിരുത്തി പ്രദർശിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുണ്ടാകും.
നിർമ്മാതാവിന്റെ വിലാസം, ഉത്പന്നത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില എന്നിവ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചാലും പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യും.
പരാതികൾ അറിയിക്കാം
ചാവക്കാട്: 8281698078
ചാലക്കുടി: 9400064085
കുന്നംകുളം: 9400064086
കൊടുങ്ങല്ലൂർ: 8281698083
ഇരിങ്ങാലക്കുട സർക്കിൾ1: 8281698081
ഇരിങ്ങാലക്കുട സർക്കിൾ2: 8281698082
വടക്കാഞ്ചേരി: 8281698079
ജില്ലാ കൺട്രോൾ റൂം: 04872363612
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |