
തൃശൂർ: തൃശൂരിന്റെ തനത് സാംസ്‌കാരിക പാരമ്പര്യമായ പുലികളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം ലഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ കൂറ്റൻ ബാനർ ഉയർന്നു. പുലിക്കളി സംഘങ്ങൾ കടന്നുവരുന്ന സ്വരാജ് റൗണ്ടിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനർ സ്ഥാപിച്ചത്. പുലികളി സംഘങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലാണ് ഈ സഹായത്തിന് വഴിയൊരുക്കിയതെന്ന് വിവിധ പുലികളി സംഘങ്ങൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |