SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

സിംഹഗർജ്ജനവുമായി സീതാറാം മിൽ ദേശം

d

തൃശൂർ: സ്വരാജ് റൗണ്ടിൽ പതിവ് പുലിമേളത്തിന്റെ ആവേശത്തിനൊപ്പം ഇത്തവണ സിംഹഗർജ്ജനവും. പുലിവേഷത്തിന്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, നെഞ്ചിൽ സിംഹത്തെ വരച്ചാണ് സീതാറാം മിൽ ദേശത്തിന്റെ പുലിപ്പടയ്ക്കൊപ്പം അഭിലാഷ് ചുവടുവച്ചത്. വർഷങ്ങളായി പുലിവേഷം കെട്ടുന്ന അഭിലാഷിന് ഇത്തവണ വേറിട്ടൊരു ആഗ്രഹമായിരുന്നു; പുലിയുടെ ചുവടുകൾക്കൊപ്പം സിംഹത്തിന്റെ ശൗര്യവും ചേർക്കുക. അതിനായി നെഞ്ചിൽ സിംഹത്തിന്റെ രൂപം വരച്ചു. പുലിച്ചുവടുകളുടെ താളത്തിൽ സിംഹത്തെപ്പോലെ ഗർജിച്ചാണ് അഭിലാഷ് സ്വരാജ് റൗണ്ടിലെത്തിയത്. പുലിയുടെ വേഷത്തിൽ സിംഹത്തെ അവതരിപ്പിച്ച അഭിലാഷിന്റെ വേറിട്ട രൂപം കാണികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓരോ ചുവടിലും സിംഹത്തിന്റെ ഗാംഭീര്യവും പുലിയുടെ ചടുലതയും ഒരുമിച്ചപ്പോൾ കാഴ്ചക്കാരുടെ ആവേശം ഇരട്ടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL