SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

മുണ്ടത്തിക്കോടും ദുരന്തത്തിന്റെ സ്മരണയിൽ നിശ്ചലദൃശ്യം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ ദുരന്തസ്മരണകളുണർത്തി ചക്കാമുക്ക് ദേശം ഒരുക്കിയ നിശ്ചലദൃശ്യം നൊമ്പരക്കാഴ്ച്ചയായി. പുലിക്കളിയുടെ ഭാഗമായി സമകാലിക വിഷയവുമായി ബന്ധപ്പെട്ടാണ് ചക്കാമുക്ക് ദേശം വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായിരുന്ന അപകടത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചത്. മരണപ്പെട്ടവരിൽ പുലികളി വേഷം കെട്ടുന്നവർ പോലും ഉണ്ടായിരുന്നു. അവരുടെ ഓർമകളും പൂരനഗരിയിൽ നിറഞ്ഞു. സീതാറാം മിൽ പുലിമടയാണ് സമകാലിന പാറ്റസമരം ഉൾപ്പെടെയുള്ള നിശ്ചലദൃശ്യം ഇറക്കിയത്. പാറ്റസമരത്തിന് കാരണമായ കോടതിപരാമർശവും നിയമസഭ, മാദ്ധ്യമങ്ങൾ, തുടങ്ങിയവയെയും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ഇത്. സമകാലിക കാലത്തെ മൊത്തം സൂചനകളിലൂടെ വരച്ചുചേർക്കാനായിരുന്നു ശ്രമം. പ്രതീക്ഷയായി പ്രിയദർശിനി ബസും ഉൾപ്പെടുത്തിയിട്ടുണ്ട്. താരകാസുര വധവും അവതരിപ്പിച്ചു. വിയ്യൂർ ദേശം വരാഹാവതാരമാണ് ടാബ്ലോ ആക്കിയത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട വസുദേവരുടെ കാരാഗ്രഹവാസമാണ് പാട്ടുരായ്ക്കൽ നിശ്ചലദൃശ്യമാക്കിയത്. കുട്ടൻകുളങ്ങര പാലാഴിമഥനം നിശ്ചലദൃശ്യമാക്കിയതിന് പുറമേ എ-ഐയും റിയാലിറ്റിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതായിരുന്നു മറ്റൊരു നിശ്ചലദൃശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL