
തൃശൂർ: രൗദ്ര താളത്തിൽ ചുവടുവെക്കുന്ന പുലികളിൽ ഇത്തവണത്തെ പുതുമ 'മഴവിൽ നിറത്തിലുള്ള പുലിയാണ്.
പുലികൾ മടവിട്ടിറങ്ങുമ്പോൾ എന്താണ് പുതുമയെന്നതാണ് ഓരോ പുലികളി കാലത്തിന്റെയും കാത്തിരിപ്പ്. പല നിറങ്ങൾ ചേർത്ത് ശരീരം പുലിയായി മാറ്റിയെത്തുമ്പോൾ പുലികളി പ്രേമികളെ ഞെട്ടിക്കാൻ ദേശങ്ങൾ സസ്‌പെൻസൊരുക്കും. വിയ്യൂർ യുവജന സഖ്യമാണ് മാരിവില്ലിൻ വർണങ്ങളിലുള്ള പുത്തൻ പുലിയെ ഇറക്കിയത്. ഫ്‌ളൂറസെന്റ് പെയിന്റ് ഉപയോഗിച്ചാണ് മഴവില്ലിന്റെ ഏഴ് നിറങ്ങൾ ചേർത്ത് പുലിവര നടത്തിയത്. സനിൽ പെരിങ്ങാവിന്റെ നേതൃത്വത്തിലാണ് ഏഴ് നിറങ്ങൾ ചേർത്ത് വയറിൽ പുലിമുഖം വരക്കാമെന്ന് ചിന്തിച്ചത്. ആദ്യം വരച്ച് നോക്കിയശേഷമാണ് ഇത്തവണത്തെ പുലികളിക്ക് ഇത് ഇറക്കാമെന്ന് തീരുമാനിച്ചതെന്നും സനിൽ പറഞ്ഞു. നടത്തറ കാച്ചേരി സ്വദേശി പ്രജോഷാണ് മഴവിൽ പുലിയായത്. അഞ്ച് കൊല്ലമായി പ്രജോഷ് പുലിവേഷം കെട്ടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |