
തൃശൂർ: പുലിമടകളിലെത്തി മന്ത്രിയും കളക്ടർമാരും. ഇന്നലെ രാവിലെ മുതൽ മന്ത്രി ഒ.ജെ.ജനീഷ്, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, മുൻ ജില്ലാ കളക്ടറും ഇപ്പോൾ കാസർകോട് കളക്ടറുമായ അർജുൻ പാണ്ഡ്യൻ, മേയർ ഡോ.നിജി ജസിറ്റിൻ, ഡെപ്യുട്ടി മേയർ എ.പ്രസാദ് എന്നിവർ വിവിധ ദേശങ്ങളുടെ മെയ്യെഴുത്ത് വീക്ഷിച്ചു. മന്ത്രി ജനീഷ് പുലിവര നടത്തി. ആദ്യമായി പുലികടകളിലെത്തിയ കളക്ടർ ശിഖ സുരേന്ദ്രനും പുലിയൊരുക്കം കൗതുകമായി. പുലികൾക്കൊപ്പം ഫോട്ടോയെടുത്താണ് കളക്ടർ മടങ്ങിയത്. കാസർക്കോട് നിന്ന് പുലിക്കളി കാണുന്നതിനായി മാത്രമാണ്
കളക്ടർ അർജുൻ പാണ്ഡ്യൻ തൃശൂരിലെത്തിയത്. ഒരിക്കൽ കണ്ടാൽ പിന്നെ കാണാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |