
തൃശൂർ: ജില്ലയിലെ 100 സി.ഡി.എസുകളിലും ജില്ലാതലത്തിലുമായി നടത്തിയ 184 ഓണചന്തകളിൽ നിന്നായി 2,61,71,616 രൂപയുടെ വിറ്റുവരവ്. വിവിധ മേളകളിലായി 2893 സംരംഭ ഗ്രൂപ്പുകളും 1466 ജെ.എൽ.ജി യൂണിറ്റുകളും പങ്കെടുത്തു. വിപണന മേളകളിൽ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ, പൂക്കൾ കൂടാതെ, പായസമേളകൾ, ലൈവ് ചിപ്‌സുകൾ, അയൽക്കൂട്ട ബാലസഭ അംഗങ്ങളുടെ കലാപരിപാടികളും മേളയുടെ ഭാഗമായി ഉണ്ടായി.
ഓണസദ്യയിലൂടെ 14.47 ലക്ഷം
ഓണസദ്യ വിതരണത്തിലൂടെ കുടുംബശ്രീ കാന്റീനിൽ കാറ്ററിംഗ് യൂണിറ്റുകൾക്ക് നേടാനായത് 14,47,635രൂപ. 6821 സദ്യ ഓർഡറുകളാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭിച്ചത്.ജില്ലയിലെ തിരഞ്ഞെടുത്ത 26 യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സദ്യ വിതരണം. മേള യുടെ ഭാഗമായി സി.ഡി.എസുകൾ തയ്യാറാക്കിയ ഓണകിറ്റ് വിപണനത്തിലൂടെ 30,06,300 രൂപയുടെ വിറ്റുവരവ് നേടാനായി. 350 മുതൽ 1000 രൂപ വരെ വിലയുള്ള 6001 കിറ്റുകളാണ് തയ്യാറാക്കി നൽകിയത്. 553 യൂണിറ്റുകളുടെ ഉത്പന്നങ്ങൾ കിറ്റിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |