
തൃശൂർ: യു.ഡി.എഫ് സർക്കാരിന് എതിരായിട്ടുള്ള എൽ.ഡി.എഫ് സമരം മാർക്‌സിസ്റ്റ്, എൽ.ഡി.എഫിലെയും ആഭ്യന്തര കലഹം മറച്ചുവെക്കാനാണെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ മുൻ എം.പി അഡ്വ.ജോയ് എബ്രഹാം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എം.പി.പോളി, കെ.വി.കണ്ണൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, അഡ്വ.അജി ഫ്രാൻസിസ്,ഇട്ട്യേച്ചൻ തരകൻ,തോമസ് ആന്റണി,സി.ജെ.വിൻസന്റ്, ജോൺ കള്ളിയത്ത്, പി.ജെ.സേവിയർ, പ്രസാദ് പുലിക്കോടൻ, ബഫീക്ക് ബക്കർ, രേഖ സുരേന്ദ്രൻ, എൻ.ജെ.ലിയോ, ആൻസൺ കെ.ഡേവിസ്, സി. ടി.ബാബു, കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റി ഷിജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |